Connect with us

Studying Bhagavad Gita in Gujarat School

ഗുജറാത്ത് സ്‌കൂള്‍ സിലബിസില്‍ ഇനി ഭഗവത് ഗീതയും

ആറ് മുതല്‍ 12-ാം ക്ലാസ് വരെയാണ് ഭഗവത് ഗീത പഠിപ്പിക്കുക; തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

Published

|

Last Updated

ഗാന്ധിനഗര്‍ | ആറാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള സ്‌കൂള്‍ സിലബസില്‍ ഭഗവത്ഗീത നിര്‍ബന്ധമാക്കി ഗുജറാത്ത് സര്‍ക്കാര്‍. ഇംഗ്ലീഷ് മീഡയമടക്കം സര്‍ക്കാറിന് കീഴിലുള്ള എല്ലാ സ്‌കൂളുകളിലും അടുത്ത അധ്യായന വര്‍ഷം മുതല്‍ ഭഗവത് ഗീത പഠനമുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി ജിതു വഘാനിയ അറിയിച്ചു. വിദ്യാഭ്യാസ ബജറ്റിന്റെ ചര്‍ച്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആത്മാഭിമാനവും നമ്മുടെ പാരമ്പര്യവും ആചാരങ്ങളുമായുള്ള ബന്ധവും കുട്ടികളില്‍ വളര്‍ത്തിയെടുക്കാനാണ് ഈ തീരുമാനമെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ പറയുന്നു. കഥകളുടെയും ശ്ലോകങ്ങളുടെയും രൂപത്തിലായിരിക്കും ഗീത സിലബസില്‍ ഉള്‍പ്പെടുത്തുക എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഒമ്പതാം ക്ലാസ് മുതല്‍ ഇതിന്റെ വിശദാംശങ്ങള്‍ പഠിപ്പിച്ച് തുടങ്ങും.

ഭഗവത് ഗീത പഠിപ്പിക്കാനുള്ള ഗുജറാത്തിലെ ബി ജെ പി സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും ഗുജറാത്ത് സര്‍ക്കാറിന് തന്നെ ഗീതയില്‍ നിന്നും പലതും പഠിക്കാനുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് ഹേമങ് റാവല്‍ പറഞ്ഞു.

 

 

 

Latest