National
രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ഭജന്‍ലാല്‍ ശര്‍മ സത്യപ്രതിജ്ഞ ചെയ്തു
ദിവ്യ കുമാരിയും പ്രേംചന്ദ് ഭൈരവയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ജയ്പൂര്‍| രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ഭജന്‍ലാല്‍ ശര്‍മ സത്യപ്രതിജ്ഞ ചെയ്തു. ദിവ്യ കുമാരിയും പ്രേംചന്ദ് ഭൈരവയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ജയ്പൂരില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. പ്രധാനമന്ത്രിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ചടങ്ങില്‍ പങ്കെടുത്തു.
ചൊവ്വാഴ്ചയാണ് ഭജന്‍ലാല്‍ ശര്‍മയെ ബി.ജെ.പി രാജസ്ഥാന്‍ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. സാരംഗനേറില്‍ നിന്നുള്ള എം.എല്‍.എയാണ് അദ്ദേഹം. ആദ്യമായാണ് എം.എല്‍.എയാകുന്നത്. ഭജന്‍ലാലിന്റെ ജന്മദിനം കൂടിയാണിന്ന്. 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ 115 വോട്ടുകള്‍ നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്.