Connect with us

National

ഭാരത് ജോഡോ ന്യായ് യാത്ര വെസ്റ്റ് ബംഗാളിലേക്ക്; രണ്ട് ദിവസം അവധിയെടുക്കും

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

Published

|

Last Updated

കൊല്‍ക്കത്ത  | രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രണ്ട് ദിവസം അവധിയെടുക്കുന്നു. യാത്ര വെസ്റ്റ് ബംഗാളില്‍ പ്രവേശിച്ച ശേഷമാവും രണ്ട് ദിവസത്തേക്ക് യാത്ര നിര്‍ത്തിവെക്കുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.ആസാമിലെ ലാഖിംപൂര്‍ ജില്ലയിലെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 26 , 27 തീയതികളിലാണ് യാത്ര നിര്‍ത്തിവെക്കുന്നത്. ജനുവരി 25 വൈകുന്നേരത്തോടെ യാത്ര വെസ്റ്റ് ബംഗാളില്‍ പ്രവേശിക്കും.

അലിപുര്‍ധൗറില്‍ രാത്രി തങ്ങിയ ശേഷം രണ്ട് ദിവസത്തെ വിശ്രമം. ശേഷം ജനുവരി 28 യാത്ര പുനരാരംഭിക്കും ‘ – ജയറാം രമേശ് പറഞ്ഞു. ഇന്ന് ലഖിംപൂരില്‍ നിന്ന് അരുണാചല്‍ പ്രദേശിലേക്ക് കടക്കുന്ന യാത്ര നാളെ വീണ്ടും ആസാമില്‍ പ്രവേശിക്കും. നാളെ ആസാമിലെ കലിയാബോറില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിക്കും. റാലിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലിഗാര്‍ജുന്‍ ഗാര്‍ഗെ പങ്കെടുക്കുമെന്നും ജയറാം രമേശ് പറഞ്ഞു. 6713 കിലോമീറ്റര്‍ ബസിലും കാല്‍നടയായുമാണ് യാത്ര നടക്കുന്നത്. 67 ദിവസത്തെ യാത്ര 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ സഞ്ചരിക്കും.

 

Latest