National
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് മണിപ്പൂരിൽ തുടക്കം
ഇന്ത്യയുടെ കിഴക്കേ അറ്റ് നിന്ന് തുടങ്ങി 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോയി പടിഞ്ഞാറേ അറ്റത്ത് സമാപിക്കുന്ന യാത്ര 66 ദിവസം നീണ്ടു നിൽക്കും.
ന്യൂഡൽഹി | കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് മണിപ്പൂരിൽ തുടക്കം. ഇന്ത്യയുടെ കിഴക്കേ അറ്റ് നിന്ന് തുടങ്ങി 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോയി പടിഞ്ഞാറേ അറ്റത്ത് സമാപിക്കുന്ന യാത്ര 66 ദിവസം നീണ്ടു നിൽക്കും.
ഇംഫാലിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. രാവിലെ 11ന് രാഹുൽ ഇംഫാലിൽ എത്തും. തുടർന്ന് കൊങ്ജോമിലെ യുദ്ധസ്മാരകത്തിൽ ആദരമർപ്പിച്ച ശേഷം യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. മല്ലികാർജുൻ ഖാർഗെ, എഐസിസി അംഗങ്ങൾ എംപിമാർ ഉൾപ്പെടെയുള്ളവർ ആദ്യദിനം പരിപാടിയുടെ ഭാഗമാവും.
ഇംഫാലിലെ പാലസ് ഗ്രൗണ്ടിലാണ് നേരത്തെ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ സർക്കാർ അനുമതി നിഷേധിച്ചതോടെ ഥൗബലിലേക്ക് മാറ്റി.