Connect with us

National

ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടോയെന്ന് പരിശോധിക്കണം: യോഗി ആദിത്യനാഥ്

രാജ്യ വിരുദ്ധതയാണ് പ്രചരിപ്പിക്കുന്നതെന്നും യോഗി ആരോപിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ ചോദ്യം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യാത്രയുടെ ലക്ഷ്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടോയെന്ന് പരിശോധിക്കണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. രാജ്യ വിരുദ്ധതയാണ് പ്രചരിപ്പിക്കുന്നതെന്നും യോഗി ആരോപിച്ചു.

നേരത്തേ രാമക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം. ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അയോധ്യയിലെ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസാണ് കഴിഞ്ഞ ദിവസം രംഗത്ത് വന്നത്. ഭാരത് ജോഡോ യാത്രയേയും രാഹുല്‍ ഗാന്ധിയെയും പ്രശംസിച്ച് രാമജന്മഭൂമി ട്രസ്റ്റ് സെക്രട്ടറിയും രംഗത്ത് എത്തിയിരുന്നു.

 

 

Latest