National
ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയം: യെച്ചൂരി
എവിടെ, എങ്ങനെ യാത്ര നടത്തണമെന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാം. കേന്ദ്ര നയങ്ങള്‍ക്കെതിരെ ഈമാസം 24 വരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും

ന്യൂഡല്‍ഹി | ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. എവിടെ, എങ്ങനെ യാത്ര നടത്തണമെന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാമെന്നും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം പ്രതികരിച്ചു.
കേന്ദ്ര നയങ്ങള്‍ക്കെതിരെ ഈമാസം 24 വരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ഹിന്ദുത്വ അജന്‍ഡക്കെതിരെ മതേതര ജനാധിപത്യ ശക്തികളുടെ ഐക്യപ്പെടല്‍ അനിവാര്യമാണെന്നും യെച്ചൂരി പറഞ്ഞു.
---- facebook comment plugin here -----