National
ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തിവെച്ചു
സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് യാത്ര നിര്‍ത്തിവെച്ചത്.
ശ്രീനഗര്‍| ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തിവെച്ചു. ഇന്ന് രാവിലെ ആരംഭിച്ച യാത്ര സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് നിര്‍ത്തിവെച്ചത്. ജമ്മു കാശ്മീരില്‍ നിന്നും ഇന്നലെയാണ് ജോഡോ യാത്ര കാശ്മീരിലേക്ക് തിരിച്ചത്. ബനിഹാലില്‍ നിന്ന് അനന്ത് നാഗിലേക്കാണ് ഇന്നത്തെ യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ യാത്ര തുടങ്ങി പത്ത് കിലോമീറ്റര്‍ പിന്നിട്ടതിനുശേഷം സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അടിയന്തിരമായി നിര്‍ത്തിവെക്കുകയായിരുന്നു.
സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ യാത്ര നിര്‍ത്തിവെക്കുമെന്ന് ജയറാം രമേശ് നേരത്തെ പറഞ്ഞിരുന്നു. ഇന്നലെ യാത്രക്ക് അവധി നല്‍കിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ തുടരുകയാണെങ്കില്‍ നാളെയും യാത്രക്ക് അവധി നല്‍കും. ഒമര്‍ അബ്ദുള്ള അടക്കം ഇന്ന് ഭാരത് ജോഡോ യാത്രക്കൊപ്പം ഉണ്ടായിരുന്നു.