National
ഭാരത് ജോഡോ യാത്ര ഇന്ന് കശ്മീരില്‍; പര്യടനം നാളെ തുടങ്ങും
സമാപന സമ്മേളനത്തില്‍ ഇരുപത് പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.

ന്യൂഡല്‍ഹി | രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് വൈകിട്ട് ജമ്മു കശ്മീരിലെത്തും. ലഖന്‍പൂരില്‍ വെച്ച് പതാക കൈമാറും.
നാളെ ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലെ പര്യടനം ആരംഭിക്കും. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല യാത്രയില്‍ പങ്കെടുക്കും.
26ന് റിപ്പബ്ലിക് ദിനത്തില്‍ രാഹുല്‍ ഗാന്ധി ബനിഹാളില്‍ ദേശീയ പതാക ഉയര്‍ത്തും. 30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഇരുപത് പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും. സമാപന സമ്മേളനത്തില്‍ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുല്ല, എം കെ സ്റ്റാലിന്‍, ഉദ്ധവ് താക്കറെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമാപന സമ്മേളനത്തിനുണ്ടാകും. സി പി ഐയും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
---- facebook comment plugin here -----