Connect with us

National

സര്‍ക്കാര്‍ വിലക്കിനിടെ ഭാരത് ജോഡോ യാത്ര ഇന്ന് ഗുവാഹത്തിയില്‍ പ്രവേശിക്കും

വിദ്യാര്‍ഥികള്‍, സമൂഹത്തിലെ വിവിധ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ എന്നിവരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും

Published

|

Last Updated

ഗുവാഹത്തി  | രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ഗുവാഹത്തിയില്‍ പ്രവേശിക്കും. യാത്രക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഗതാഗതക്കുരുക്കും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്താണ് തീരുമാനമെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം.

അതേ സമയം വിദ്യാര്‍ഥികള്‍, സമൂഹത്തിലെ വിവിധ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ എന്നിവരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. കാല്‍നടയായും കാറിലും ബസിലുമായാണ് ഇന്നത്തെ യാത്ര. കാംരൂപില്‍ വെച്ച് ഉച്ച്ക്ക് ഒന്നേകാലിന് രാഹുല്‍ മാധ്യമങ്ങളെ കാണും. പ്രസ് ക്ലബ്ബില്‍ വെച്ചുള്ള വാര്‍ത്ത സമ്മേളനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കാത്ത സാഹചര്യത്തിലാണിത്.

ഇന്നലെ അസമില്‍ ബട്ടദ്രവ സത്ര സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ പോലീസ് തടഞ്ഞിരുന്നു. രാഹുലിനോടൊപ്പമുണ്ടായിരുന്ന ജയറാം രമേശ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു.