Connect with us

Ongoing News

ടേബിള്‍ ടെന്നീസില്‍ ഭവിന പട്ടേലിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്

നൈജീരിയന്‍ താരം ഇഫെച്ചുക്വുദെ ക്രിസ്റ്റ്യാന ഇക്പിയോയിയെ ആണ് ഭവിന തോല്‍പ്പിച്ചത്.

Published

|

Last Updated

ബെര്‍മിങ്ഹാം | കോമണ്‍വെല്‍ത്ത് ഗെയിംസ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് സ്വര്‍ണം. ഭവിന പട്ടേലാണ് സ്വര്‍ണം നേടിയത്. നൈജീരിയന്‍ താരം ഇഫെച്ചുക്വുദെ ക്രിസ്റ്റ്യാന ഇക്പിയോയിയെ ആണ് ഭവിന തോല്‍പ്പിച്ചത്.

ഇത്തവണത്തെ ഗെയിംസില്‍ ഇന്ത്യ നേടുന്ന 13ാമത്തെ സ്വര്‍ണമാണിത്. 40 മെഡലുകളുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.