Ongoing News
കലോത്സവനഗരിയില്‍ ഒപ്പനപ്പാട്ടില്‍ താരമായി ഭോപ്പാല്‍കാരി
15 വര്‍ഷം മുന്‍പാണു പിതാവ് കുര്‍ബാന്‍ അലി ജോലിക്കായി കേരളത്തിലെത്തിയത്.
കൊല്ലം | കൊല്ലത്തെ കലോത്സവ വേദിയില്‍ ഒപ്പന മത്സരത്തില്‍ പാട്ടുപാടിയ ഒരു കുട്ടി കാണികള്‍ക്കെല്ലാം കൗതുകമായി മാറിയിരിക്കുകയാണ് . മലയാളത്തിന്റെയും ഒപ്പനയുടെയും തനിമ ചോരാതെ ഉച്ചാരണശുദ്ധിയോടെ പാട്ടുപാടിയ മധ്യപ്രദേശുകാരിയെ കണ്ടാണ് കലോത്സവനഗരി അത്ഭുതപ്പെട്ടത്. ഹയര്‍ സെക്കന്ററി വിഭാഗം ഒപ്പന മത്സരത്തിലാണ് മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ എച്ച്എസ്എസ് സ്‌കൂളില്‍ നിന്നും ഭോപ്പാല്‍കാരി സി അര്‍ഷിദ ഒപ്പനയില്‍ പങ്കെടുക്കാന്‍ കൊല്ലത്തെത്തിയത്.
15 വര്‍ഷം മുന്‍പാണു പിതാവ് കുര്‍ബാന്‍ അലി ജോലിക്കായി കേരളത്തിലെത്തിയത്. ജ്യേഷ്ഠന്‍ റാഷിദ് അലിയെ ചികിത്സയുടെ ഭാഗമായി കേരളത്തിലേക്ക് കൊണ്ടുവന്നതിനു പിന്നാലെ അര്‍ഷിതയും ഇവിടെയെത്തുകയായിരുന്നു.
കൊണ്ടോട്ടി ഇഎംഇഎ എച്ച്എസ്എസ് സ്‌കൂളില്‍ പ്ലസ്ടു ഹ്യുമാനിറ്റീസ് ജേണലിസം ബാച്ചില്‍ വിദ്യാര്‍ഥിനിയാണ് സി അര്‍ഷിത.