Connect with us

Kerala

അന്ത്യാഭിവാദ്യങ്ങളോടെ വിടചൊല്ലി കേരളം; കാനം ഇനി ജ്വലിക്കുന്ന ഓര്‍മ

പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,മന്ത്രിമാര്‍, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ അടക്കം പതിനായിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

Published

|

Last Updated

കോട്ടയം  | അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇനി ജ്വലിക്കുന്ന ഒരു ഓര്‍മ. കാനത്തെ കൊച്ചു കളപ്പുരയിടം വീട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് രാവിലൊയിരുന്നു സംസ്‌കാരം. പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,മന്ത്രിമാര്‍, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ അടക്കം പതിനായിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ കാനത്തെ വീട്ടിലെത്തി. വിലാപയാത്ര കടന്നുപോയ വഴി നീളെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും നിരവധി പേരാണ് കാത്തുനിന്നിരുന്നത്. നിശ്ചയിച്ചതിലും വളരെ വൈകി ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് വിലാപയാത്ര സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയത്. ഇവിടെയും കാനത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി.

കാനത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന സാഹചര്യത്തില്‍ രണ്ടു ദിവസത്തേക്ക് വിളിച്ച സിപിഎം പിബി യോഗം ഇന്നലെ അവസാനിപ്പിച്ചു.തിരുവനന്തപുരത്ത് പി എസ് സ്മാരകത്തില്‍ കാനത്തിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചപ്പോള്‍ രാഷ്ട്രീയ നേതാക്കളായ എംവി ഗോവിന്ദനും ഇ പി ജയരാജനും എ കെ ആന്റണിയും രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും വി എം സുധീരനും കെ കെ ശൈലജയും ഒ രാജഗോപാലും ഉള്‍പ്പെടെ ഒട്ടുമിക്കവരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരിട്ടെത്തി റീത്ത് സമര്‍പ്പിച്ചു.

കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച നവകേരള സദസ് ഇന്ന് പുനരാരംഭിക്കും. ഉച്ചക്ക് രണ്ട് മണിക്ക്,എറണാകുളം ജില്ലയിലെ പെരുന്പാവൂരില്‍ നിന്നാണ് പര്യടനം തുടരുക

 

Latest