Connect with us

MODI-BIDEN

ഇന്ത്യ അമേരിക്ക സഹകരണം ശക്തമാക്കുമെന്ന് ബൈഡനും മോദിയും; കൂടിക്കാഴ്ച അവസാനിച്ചു

ഇന്ത്യയിലെ ബൈഡന്‍ കുടുംബത്തെക്കുറിച്ചുള്ള ചില രേഖള്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് നരേന്ദ്രമോദി ബൈഡനെ അറിയിച്ചു. കുടുംബത്തിലെ അഞ്ചുപേര്‍ ഇന്ത്യയിലുണ്ടെന്ന് അറിഞ്ഞിതില്‍ ബൈഡന്‍ സന്തോഷം രേഖപ്പെടുത്തി

Published

|

Last Updated

വാഷിംഗ്ടണ്‍ | അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രത്തിന്റെ പുതിയ അധ്യായമാണിതെന്ന് ജോ ബൈഡന്‍ അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കുമെന്നാണ് ബൈഡന്‍ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇന്ത്യയിലെ ബൈഡന്‍ കുടുംബത്തെക്കുറിച്ചുള്ള ചില രേഖള്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് നരേന്ദ്രമോദി ബൈഡനെ അറിയിച്ചു. കുടുംബത്തിലെ അഞ്ചുപേര്‍ ഇന്ത്യയിലുണ്ടെന്ന് അറിഞ്ഞിതില്‍ ബൈഡന്‍ സന്തോഷം രേഖപ്പെടുത്തി. സഹിഷ്ണുതയെ സംബന്ധിച്ച മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ബൈഡന്‍ ഇത് പരാമര്‍ശിക്കവെ ഉദ്ധരിച്ചു.

ജനാധിപത്യ ബോധത്തില്‍ ഉറച്ച ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളതെന്ന് നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. പരസ്പര വിശ്വാസം വളര്‍ത്താന്‍ ഗാന്ധിജിയുടെ ആദര്‍ശം പ്രേരണയായെന്നും മോദി പറഞ്ഞു.