Connect with us

International

ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കി ബൈഡന്‍ സര്‍ക്കാര്‍

പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

Published

|

Last Updated

വാഷിങ്ടണ്‍| ഇന്ത്യ ഉള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീക്കി അമേരിക്ക. മുഴുവന്‍ ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കാണ് അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ബൈഡന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നവംബര്‍ മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക.

അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വിദേശ പൗരന്മാരുടെ മുഴുവന്‍ ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ച രേഖ വിമാനങ്ങളില്‍ കയറുന്നതിന് മുമ്പ് തന്നെ ഹാജറാക്കണമെന്ന് വൈറ്റ് ഹൗസ് കൊവിഡ് കോഡിനേറ്റര്‍ പറഞ്ഞു. ഇതോടൊപ്പം യാത്ര പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് കൊവിഡ് നെഗറ്റീവാണ് എന്ന രേഖയും സമര്‍പ്പിക്കണം.

കഴിഞ്ഞ ഒരു വര്‍ഷമായി ചൈന, ഇന്ത്യ, തുടങ്ങി നിരവധി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്ക യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് നീക്കം ചെയ്തുകൊണ്ടാണ് പുതിയ വാക്‌സീനേഷന്‍ നിബന്ധനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

 

Latest