Connect with us

Kerala

വിതുരയില്‍ വന്‍ കള്ളനോട്ട് വേട്ട; നാലുപേര്‍ കസ്റ്റഡിയില്‍

Published

|

Last Updated

തിരുവനന്തപുരം | വിതുരയില്‍ വന്‍ കള്ളനോട്ട് വേട്ട. 50,000 രൂപയുടെ കള്ളനോട്ടാണ് പിടിച്ചെടുത്തത്. 500ന്റെ നോട്ടുകളാണ് പിടികൂടിയത്. സംഭവത്തില്‍ പൊന്മുടി സ്വദേശികളായ രണ്ടു പേര്‍ ഉള്‍പ്പെടെ നാല് പേരെ വിതുര പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് തമിഴ്‌നാട് ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസ് നീക്കം.

ഇന്നലെ രാത്രി 8.30 തോടെ വിതുര ബിവറേജ് ഔട്ട് ലെറ്റില്‍ നിന്നും മദ്യം വാങ്ങാന്‍ എത്തിയ പൊന്‍മുടി സ്വദേശി നല്‍കിയ നോട്ടില്‍ സംശയം തോന്നിയ ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന നടന്ന പരിശോധനയിലാണ് കള്ളനോട്ടുകള്‍ കണ്ടെടുത്തത്.

 

---- facebook comment plugin here -----

Latest