Kerala
പെരിയ ഇരട്ടക്കൊലക്കേസ്; ജയില്‍ മാറ്റം ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹരജി തള്ളി

കൊച്ചി | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് തങ്ങളെ മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. എറണാകുളം സി ജെ എം കോടതിയാണ് ഹരജി തള്ളിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. കാക്കനാട് ജയിലില്‍ കഴിയുന്ന പി രാജേഷ്, വിഷ്ണു സുര, ശാസ്താ മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരാണ് ജയില്‍ മാറ്റം ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. കേസിന്റെ വിചാരണ ആരംഭിക്കുന്ന ഘട്ടമായതിനാല്‍ അപേക്ഷ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
2019 ഫെബ്രുവരി 17 നാണ് പെരിയ ഇരട്ടക്കൊലപാതകം നടന്നത്. സി പി എം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഉദുമ മുന്‍ എം എല്‍ എ. കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 24 പ്രതികളാണ് കേസിലുള്ളത്. കെ വി കുഞ്ഞിരാമന്‍ കേസിലെ ഇരുപതാം പ്രതിയാണ്.
---- facebook comment plugin here -----