Kerala
പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
കൊച്ചി | പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സി ബി ഐ അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയാണ് എറണാകുളം സി ജെ എം കോടതി പരിഗണിക്കുക. കേസില്‍ സി പി എം പ്രവര്‍ത്തകരായ വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ്, രാജു എന്നിവരെയാണ് സി ബി ഐ അറസ്റ്റ് ചെയ്തത്. ഡി വൈ എസ് പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് ഗസ്റ്റ്ഹൗസിലെ സിബിഐ ക്യാമ്പ് ഓഫീസിലെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കേസില്‍ സി ബി ഐ അന്വേഷണം നടത്തണമെന്ന ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ശരിവക്കുകയായിരുന്നു. സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന സംസ്ഥാന സര്‍ക്കാറിന്റെ വാദം തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.
---- facebook comment plugin here -----