Connect with us

periya case

പെരിയ ഇരട്ടക്കൊല; കെ വി കുഞ്ഞിരാമനെ സി ബി ഐ പ്രതി ചേര്‍ത്തു

കേസില്‍ പത്ത് പേരെ പ്രതിചേര്‍ത്തതായി സി ബി ഐ കോടതിയില്‍

Published

|

Last Updated

കാസര്‍കോട് |  പെരിയയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ട കേസില്‍ ഉദുമ മുന്‍ എം എല്‍ എയും സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമനെ പ്രതി ചേര്‍ത്തു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറില്‍ കുഞ്ഞിരാമനെ സി ബി ഐ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രതി ചേര്‍ത്തത്. എന്നാല്‍ ഏത് വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് വ്യക്തമല്ല.

ക്രൈംബ്രാഞ്ചിന്റെ സാക്ഷിപ്പട്ടികയില്‍ കുഞ്ഞിരാമനില്ലെങ്കിലും ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ഇദ്ദേഹത്തിനെതിരേ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കേസില്‍ പത്ത് പേരെ പ്രതി ചേര്‍ത്തതായി സി ബി ഐ കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത 14 പേര്‍ക്ക് പുറമെയാണിത്. പത്തില്‍ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബാക്കിയുള്ളവരുടെ അറസ്റ്റ് അനിവാര്യമല്ലെന്നും സി ബി ഐ കോടതിയെ അറിയിച്ചു.

 

 

 

 

Latest