Kerala
പെരിയ ഇരട്ടക്കൊലപാതകം; മുന്‍ എം എല്‍ എ. കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 24 പേര്‍ക്കെതിരെ കുറ്റപത്രം നല്‍കി സി ബി ഐ

പെരിയ | പെരിയ ഇരട്ടക്കൊലപാതക കേസില്‍ 24 പേര്‍ക്കെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. സി പി എം പ്രാദേശിക നേതാവ് പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഉദുമ മുന്‍ എം എല്‍ എയും പാര്‍ട്ടി കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ വി കുഞ്ഞിരാമന്‍, രാഘവന്‍ വെളുത്തോളി, രാജു ഭാസ്‌കരന്‍ എന്നിവരും കുറ്റപത്രത്തിലുണ്ട്. എറണാകുളം സി ജെ എം കോടതിയിലാണ് സി ബി ഐ കുറ്റപത്രം നല്‍കിയത്.
ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, സംഘം ചേരല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ആയുധ നിരോധന നിയമം, പ്രതികള്‍ക്ക് സംരക്ഷണം നല്‍കല്‍ എന്നീ വകുപ്പുകളും ചുമത്തി.
---- facebook comment plugin here -----