Connect with us

Kerala

അന്‍വറിനെ നായകനാക്കി അരങ്ങേറിയത് വന്‍ നാടകങ്ങള്‍: എം വി ഗോവിന്ദന്‍

എ ഡി ജി പിക്കെതിരായ നടപടി സ്ഥാനമാറ്റത്തില്‍ ഒതുങ്ങില്ല. അനധികൃത സ്വത്ത് സമ്പാദനത്തില്‍ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. ഉന്നത വിദ്യാഭ്യാസ മേഖല അട്ടിമറിക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചു.

Published

|

Last Updated

തിരുവനന്തപുരം | അന്‍വറിനെ നായകനാക്കി വലിയ നാടകങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറിന്റെ പാര്‍ട്ടി വെറും പ്രഖ്യാപനത്തില്‍ ഒതുങ്ങി. ഉയര്‍ത്തിയ ആരോപണങ്ങളില്‍ ജനങ്ങള്‍ക്ക് വ്യക്തത വന്നു കഴിഞ്ഞു. ജമാഅത്തെ ഇസ്ലാമിയും എസ് ഡി പി ഐയുമാണ് അന്‍വറിനു പിന്നില്‍. ആര്‍ എസ് എസുമായി കൂടിക്കാഴ്ച നടത്തിയ സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി.

എ ഡി ജി പി. എം ആര്‍ അജിത്ത് കുമാറിനെതിരായ നടപടി സ്ഥാനമാറ്റത്തില്‍ ഒതുങ്ങില്ല. അനധികൃത സ്വത്ത് സമ്പാദനത്തില്‍ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. അന്‍വറിന് നല്‍കിയ വാക്ക് മുഖ്യമന്ത്രി പാലിച്ചുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖല അട്ടിമറിക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചു. ഇതിനെ അതിജീവിക്കാന്‍ സര്‍വകലാശാലകള്‍ക്കായെന്നും അദ്ദേഹം പ്രതികരിച്ചു. സ്വര്‍ണക്കടത്ത് തടയേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നാണ് പറയുന്നത്. എന്നാല്‍ അത് ചെയ്യേണ്ടത് കസ്റ്റംസാണ്. ഗവര്‍ണര്‍ ഭയപ്പെടുത്തേണ്ട. കെയര്‍ ടേക്കര്‍ മാത്രമാണ് ഗവര്‍ണര്‍. ഇതിലും വലുത് കണ്ടിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനെ അപമാനിക്കാന്‍ മാത്യു കുഴല്‍നാടന്‍ ശ്രമിച്ചു. കുഴല്‍നാടന്‍ ഇനിയുമേറെ ചരിത്രങ്ങള്‍ പഠിക്കാനുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

വയനാടിന് കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കുന്നില്ല. പ്രധാന മന്ത്രി വന്നു പോയിട്ടും കേരളത്തോടുള്ള അവഗണന തുടരുന്നു. വിഷയത്തില്‍ ജനകീയ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരും. വിഷയത്തില്‍ മാധ്യമങ്ങളുടെ ഇടപെടല്‍ ശരിയായ രീതിയിലായില്ലെന്നും സി പി എം സെക്രട്ടറി വിമര്‍ശിച്ചു. ജമ്മു കശ്മീരില്‍ തരിഗാമിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ്സ് ആര്‍ എസ് എസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചുവെന്ന ആരോപണവും ഗോവിന്ദന്‍ ഉന്നയിച്ചു. യെന്നും ഗോവിന്ദന്‍ ആരോപിച്ചു.

Latest