Connect with us

Kerala

ആലപ്പുഴയില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ടുപേര്‍ പിടിയില്‍

കായംകുളം കീരിക്കാട് തുളിയനയ്യത്ത് വീട്ടില്‍ സക്കീര്‍ (26), കായംകുളം രണ്ടാംകുറ്റി പന്തപ്ലാവില്‍ മുനീര്‍ (25) എന്നിവരാണ് പിടിയിലായത്.

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴയില്‍ മാരക മയക്കുമരുന്നായ എം ഡി എം എയും, എല്‍ എസ് ഡിയുമായി രണ്ട് യുവാക്കള്‍ പിടിയിലായി. കായംകുളം കീരിക്കാട് തുളിയനയ്യത്ത് വീട്ടില്‍ സക്കീര്‍ (26), കായംകുളം രണ്ടാംകുറ്റി പന്തപ്ലാവില്‍ മുനീര്‍ (25) എന്നിവരാണ് പിടിയിലായത്. പോലീസും ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് കരീലക്കുളങ്ങര രാമപുരം എല്‍ പി സ്‌കൂളിന് മുന്‍വശം നടത്തിയ വാഹന പരിശോധനയിലാണ് വന്‍തോതില്‍ മയക്കുമരുന്ന് പിടിച്ചെടുത്തത്. 90 ഗ്രാം എം ഡി എം എയും 10 എല്‍ എസ് ഡി സ്റ്റാമ്പുമാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്.

സിന്തറ്റിക് മയക്കുമരുന്ന് ഇനത്തില്‍പെട്ട എം ഡി എം എ, എല്‍ എസ് ഡി എന്നിവ മുംബൈ, ഗോവ എന്നിവിടങ്ങളില്‍ നിന്നും വന്‍തോതില്‍ കേരളത്തിലേക്ക് കടത്തുന്ന സംഘത്തെ കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് യുവാക്കള്‍ പിടിയിലായത്. സക്കീര്‍ ജില്ലയിലെ പല സ്റ്റേഷനുകളിലായി 11 ഓളം അടിപിടി, പിടിച്ചുപറി, മയക്കുമരുന്ന്, മോഷണം, ക്രിമിനല്‍ കേസുകളിലും കായംകുളം മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസിലും പ്രതിയാണ്. മുനീര്‍ അടിപിടി, പിടിച്ചുപറി, മോഷണം മയക്കുമരുന്ന് കച്ചവടം എന്നിവയില്‍ പ്രതിയാണ്.

 

Latest