Connect with us

excise case

തൃശൂര്‍ ജില്ലയില്‍ വന്‍ ലഹരിവേട്ട

ഒന്നരക്കോടിയുടെ ഹാഷിഷ് ഓയില്‍, 525 ലിറ്റര്‍ സ്പിരിറ്റ് , 75 കുപ്പി വ്യാജ മദ്യം എന്നിവ പിടികൂടി

Published

|

Last Updated

തൃശ്ശൂര്‍ |  ഓപ്പറേഷന്‍ ബ്ലാക്ക് എന്ന പേരില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തൃശ്ശൂര്‍ ജില്ലയില്‍ എക്‌സൈസിന്റെ വന് ലഹരിമരുന്ന് വേട്ട. വാടാനപ്പള്ളിയില്‍ ഹാഷിഷ് ഓയിലിന്റെ വന്‍ ശേഖരം പിടികൂടി. ഒന്നരക്കോടി വിലവരുന്ന ഏഴ് കിലോ ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ മാള സ്വദേശികളായ സുമേഷ്, സുജിത്ത് ലാല്‍ എന്നിവര്‍ പിടിയിലായി.

ചാലക്കുടിയില്‍ ഇന്നലെ കാറില്‍ കടത്തുകയായിരുന്ന 525 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയിരുന്നു. കളമശ്ശേരിയില്‍ നിന്നും ചാവക്കാട്ടേ്ക്ക് കാറില്‍ കടത്തുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. കൂടാതെ തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് 75 കുപ്പി വ്യാജ മദ്യവുമായി യുവാക്കള്‍ ഇന്നലെ പിടിയിലായിരുന്നു എറിയാട് സ്വദേശികളായ മണപ്പാട്ടുച്ചാല്‍ തണ്ടാശ്ശേരി വീട്ടില്‍ സിറിള്‍, മേനോന്‍ ബസാര്‍ തേര്‍പുര്‍രയ്ക്കല്‍ വീട്ടില്‍ കറുമ്പന്‍ എന്ന് വിളിക്കുന്ന മിഖില്‍ എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്.

 

 

Latest