National
സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ച് ഒരു മണിക്കൂറിനുള്ളില്‍ കുറഞ്ഞത് 2,000 രൂപ
പവന് 51,960 രൂപയാണ് നിലവിലെ സ്വര്‍ണവില. ഗ്രാമിന് 250 രൂപ കുറഞ്ഞ് 6,495 ആയി.
ന്യൂഡല്‍ഹി | കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചതോടെ സ്വര്‍ണ വിലയില്‍ വലിയ ഇടിവ്. ബജറ്റ് അവതരിപ്പിച്ച് ഒരു മണിക്കൂറിനുള്ളില്‍ പവന് ഒറ്റയടിക്ക് 2000 രൂപയാണ് കുറഞ്ഞത്. പവന് 51,960 രൂപയാണ് നിലവിലെ സ്വര്‍ണവില. ഗ്രാമിന് 250 രൂപ കുറഞ്ഞ് 6,495 ആയി.
സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ ആറു ശതമാനമാക്കി ബജറ്റില്‍ കുറച്ചിരുന്നു. നേരത്തെ ഇത് 10 ശതമാനമായിരുന്നു.
കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 2040 രൂപയാണ് ആകെ കുറഞ്ഞത്. കഴിഞ്ഞ ബുധനാഴ്ച 55,000 എന്ന റെക്കോര്‍ഡ് വിലയിലേക്ക് സ്വര്‍ണം എത്തിയിരുന്നു. എന്നാല്‍, നിക്ഷേപകര്‍ ഉയര്‍ന്ന വിലയില്‍ ലാഭം എടുത്തതോടെ വില കുറയുകയും ചെയ്തു. ആറ് ദിവസങ്ങള്‍ക്കുള്ളില്‍ 1,040 രൂപയാണ് കുറഞ്ഞത്.
---- facebook comment plugin here -----