Connect with us

Business

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; 44000 ത്തിന് താഴെയായി

ഇന്ന് 160 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. അന്താരാഷ്ട്ര സ്വര്‍ണ വിപണിയിലെ വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിക്കുന്നത്. യു എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ 4.6ശതമാനത്തില്‍ നിന്ന് 5.1 ശതമാനമായി ഉയര്‍ത്തിയത് സ്വര്‍ണവില കുറയാന്‍ കാരണമായി.

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞിരുന്നത്. ഇന്ന് 160 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 44000 ത്തിന് താഴെയായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 43,880 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5485 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4543 രൂപയുമാണ്. അതേസമയം സംസ്ഥാനത്ത് വെള്ളി വില വര്‍ധിച്ചു. ഒരു രൂപയാണ് വില ഉയര്‍ന്നത്. ഒരു ഗ്രാം സാധാരണ വെള്ളി വില 79 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളി വില 103 രൂപയാണ്.