Connect with us

Ongoing News

കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട; യുവതികളടക്കം ഏഴ് പേര്‍ അറസ്റ്റില്‍

കഞ്ചാവെത്തിക്കുന്നത് ഒഡീഷയില്‍ നിന്ന് 

Published

|

Last Updated

കൊച്ചി | വിവിധ ജില്ലകളിലേക്ക് കഞ്ചാവെത്തിക്കുന്ന വന്‍ സംഘത്തില്‍ ഉള്‍പ്പെട്ടവരെ കൊച്ചിയില്‍ പോലീസ് പിടികൂടി. അമ്പലമേട് കുഴീക്കാട് ഭാഗത്തുള്ള ലോഡ്ജില്‍ നിന്ന് കൊച്ചി സിറ്റി ഡാന്‍സാഫും അമ്പലമേട് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി രണ്ട് വനിതകളടക്കം ഏഴ് പേര്‍ പിടിയിലായത്. ഇവരില്‍ നിന്ന് 15 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.

കൊല്ലം, കരുനാഗപ്പിള്ളി തോട്ടുംമുഖം ജ്യോതിസ് ഭവനത്തില്‍ ജ്യോതിസ് (22), എറണാകുളം, തിരുവാങ്കുളം മാമല കിഴക്കേടത്ത് വീട്ടില്‍ അക്ഷയ് രാജ് (24), കരുനാഗപ്പിളളി ശാസ്താംകോട്ട വലിയ വിള പുത്തന്‍വീട്ടില്‍ ശ്രീലാല്‍ (26), ശാസ്താംകോട്ട മണ്ണൂര്‍ അയ്യത്ത് വീട്ടില്‍ ഹരികൃഷ്ണന്‍ (26), ഓച്ചിറ മേപ്പനത്ത് കുമാര്‍ ഭവനത്തില്‍ ദിലീപ് എന്ന ബോക്‌സര്‍ ദിലിപ് (27), ആലപ്പുഴ മാവേലിക്കര സ്വദേശിനി മേഘ ചെറിയാന്‍ (21), ആലപ്പുഴ കായംകുളം സ്വദേശിനി ശില്പ ശ്യാം (19) എന്നിവരാണ് പിടിയിലായത്.

ഒഡീഷയിലെ ബാലന്‍ഗീര്‍ ജില്ലയിലുള്ള കഞ്ചാവ് മാഫിയയില്‍ നിന്ന് ഇടനിലക്കാരന്‍ വഴി വാങ്ങുന്ന കഞ്ചാവ് എറണാകുളത്തേക്ക് പച്ചക്കറി- പലചരക്ക് സാധനങ്ങളുമായി വരുന്ന  ലോറികളിലാണ് എത്തിക്കുന്നത്. ഹൈവേകളില്‍ ഒഴിഞ്ഞ പ്രദേശത്ത് വാഹനം നിര്‍ത്തി എറണാകുളത്തുള്ള ഏജന്റുമാര്‍ കാറുകളിലും മറ്റും എത്തി ശേഖരിച്ച് കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. ഇങ്ങനെ എത്തിക്കുന്ന കഞ്ചാവ് രണ്ട് കിലോഗ്രാം വീതമുള്ള പാക്കറ്റുകളാക്കിയാണ് ആവശ്യക്കാര്‍ക്ക് കൊടുക്കുന്നത്.

ആലപ്പുഴ ജില്ലയിലെ കായംകുളം, മാവേലിക്കര, കൊല്ലം ജില്ലയിലെ കരുനാഗപ്പിളളി, ശാസ്താംകോട്ട എന്നിവിടങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്ന വന്‍സംഘത്തിലെ കണ്ണികളാണിവരെന്ന് പോലീസ് പറഞ്ഞു. പ്രതികളില്‍ ബോക്‌സര്‍ ദിലീപ് എന്ന ദിലീപ് കൊല്ലം ജില്ലയില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മറ്റൊരു പ്രതിയായ ഹരികൃഷ്ണന്റെ ബാഗില്‍ നിന്നും മാരകായുധവും കണ്ടെടുത്തിട്ടുണ്ട്. കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ കെ സേതുരാമയ്യര്‍ ഐ പി എസി ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ടി ബിജു ഭാസക്കറിന്റെ നിര്‍ദ്ദേശപ്രകാരം നാര്‍ക്കോട്ടിക് അസി. കമ്മീഷണര്‍ കെ എ അബ്ദുസ്സലാമിന്റെ നേതൃത്വത്തില്‍ അമ്പലമേട് ഇന്‍സ്‌പെക്ടര്‍, ലാല്‍ സി ബേബി, സബ് ഇന്‍സ്‌പെക്ടര്‍, റജി പി പി അബ്ദുൽ ജബ്ബാര്‍, എ എസ് ഐ അജയകുമാര്‍, റജി വി വര്‍ഗീസ് എന്നിവരും കൊച്ചി സിറ്റി ഡാന്‍സാഫും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Latest