Connect with us

Kerala

തോല്‍പ്പെട്ടിയില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ട് കര്‍ണാടക സ്വദേശികള്‍ പിടിയില്‍

പ്രതികള്‍ ബെംഗളൂരുവില്‍ നിന്ന് ഒന്നര ലക്ഷം രൂപയ്ക്ക് വാങ്ങിച്ച എംഡിഎംഎ മലപ്പുറത്ത് എത്തിച്ചു നല്‍കുകയായിരുന്നു ലക്ഷ്യം

Published

|

Last Updated

വയനാട്  \ തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റ് വഴി കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. 100.22 ഗ്രാം എം ഡി എം എയുമായി കര്‍ണാടക സ്വദേശികളായ രണ്ട് യുവാക്കളാണ് എക്‌സൈസ് പിടിയിലായത്. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ടീമും എക്‌സൈസ് ചെക്ക് പോസ്റ്റ് ടീമും ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്
ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ സ്വദേശികളായ ഉമ്മര്‍ ഫാറൂഖ് (33) എ എച്ച് സിദ്ദീഖ് എന്നിവരെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ പ്രജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികള്‍ ബെംഗളൂരുവില്‍ നിന്ന് ഒന്നര ലക്ഷം രൂപയ്ക്ക് വാങ്ങിച്ച എംഡിഎംഎ മലപ്പുറത്ത് എത്തിച്ചു നല്‍കുകയായിരുന്നു ലക്ഷ്യം. ഒരു ഗ്രാമിന് 4000 രൂപയ്ക്ക് വില്പന നടത്താന്‍ വേണ്ടിയാണ് എംഡിഎംഎ കടത്തി കൊണ്ടുവന്നത്.പ്രതികള്‍ എംഡിഎംഎ കടത്താന്‍ ഉപയോഗിച്ചസ്വിഫ്റ്റ് ഡിസയര്‍ കാര്‍ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.

---- facebook comment plugin here -----

Latest