Uae
ഈദ് അല്‍ ഇത്തിഹാദിന് ദുബൈയില്‍ വന്‍ ഒരുക്കം
മഹത്തായ രാഷ്ട്രത്തെ രൂപപ്പെടുത്തിയ നേതാക്കളെ ആദരിക്കും.
ദുബൈ| യു എ ഇ ദേശീയ ദിനാഘോഷമായ ഈദ് അല്‍ ഇത്തിഹാദിന് ദുബൈയില്‍ വന്‍ ഒരുക്കം. നവംബര്‍ 28 മുതല്‍ ഡിസംബര്‍ മൂന്ന് വരെ ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് സംഘടിപ്പിക്കുന്ന നിരവധി ആഘോഷങ്ങള്‍, വെടിക്കെട്ടുകള്‍, ഹോട്ടലുകളിലും ആകര്‍ഷണങ്ങളിലും എക്സ്‌ക്ലൂസീവ് ഓഫറുകള്‍, റീട്ടെയില്‍ പ്രമോഷനുകള്‍, തത്സമയ വിനോദം, കായിക മത്സരങ്ങള്‍ എന്നിവ ഉണ്ടാകുമെന്ന് സി ഇ ഒ അഹ്്മദ് അല്‍ ഖാജ പറഞ്ഞു. ’53-ാമത് ഈദ് അല്‍ ഇത്തിഹാദില്‍ യു എ ഇയുടെ ശ്രദ്ധേയമായ യാത്ര ഞങ്ങള്‍ പ്രതിഫലിപ്പിക്കും.
മഹത്തായ രാഷ്ട്രത്തെ രൂപപ്പെടുത്തിയ നേതാക്കളെ ആദരിക്കും. വെറും അമ്പത് വര്‍ഷത്തിനുള്ളില്‍, 200-ലധികം ദേശീയതകള്‍ താമസിക്കുന്ന ലോകപ്രശസ്ത കേന്ദ്രമായി യു എ ഇ രൂപാന്തരപ്പെട്ടു. ഈ വര്‍ഷത്തെ ആഘോഷം താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും രാഷ്ട്രത്തിന്റെ ഊര്‍ജസ്വലമായ പൈതൃകം നേരിട്ട് അനുഭവിക്കാന്‍ അവസരമൊരുക്കും. ഡിസംബര്‍ ഒന്നിന് ബ്ലൂവാട്ടേഴ്‌സ് ഐലന്‍ഡിലും ജെ ബി ആറിലും രാത്രി എട്ടിന് വെടിക്കെട്ടുണ്ടാകും. ഡിസംബര്‍ രണ്ടിന് രാത്രി എട്ടിന് ഹത്തയിലും വെടിക്കെട്ട് ദര്‍ശിക്കാം. ഫെസ്റ്റിവല്‍ സിറ്റി മാളില്‍ രാത്രി 9.10 ന് ആയിരിക്കും. ഡിസംബര്‍ മൂന്നിന് അല്‍ സീഫില്‍ രാത്രി ഒമ്പതിന് സമാപിക്കും. മാളുകളിലും കെട്ടിടങ്ങളിലും ബീച്ചുകളിലും ലാന്‍ഡ്മാര്‍ക്കുകളിലും യു എ ഇ പതാകയുടെ നിറങ്ങളായ കറുപ്പ്, ചുവപ്പ്, വെളുപ്പ്, പച്ച എന്നീ നിറങ്ങളാല്‍ അലങ്കരിക്കും. ക്ലോക്ക് ടവര്‍ റൗണ്ട് എബൗട്ട്, ഹത്ത, അല്‍ ഖവാനീജ് റൗണ്ട് എബൗട്ട് എന്നിവയുള്‍പ്പെടെ പ്രധാന സ്ഥലങ്ങളില്‍ 11 ത്രില്ലിംഗ് ഡെക്കറേഷനുകള്‍ സ്ഥാപിക്കും.
രണ്ടാം സഅബീല്‍ റോഡ്, ഡിസംബര്‍ 2 സ്ട്രീറ്റ്, അല്‍ മുസ്തഖ്ബല്‍ സ്ട്രീറ്റ് എന്നിവയില്‍ മനോഹരമായ ലൈറ്റിംഗ് ഇന്‍സ്റ്റാളേഷനുകള്‍ പ്രകാശിപ്പിക്കും. ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍, ഗ്ലോബല്‍ വില്ലേജ്, പ്രധാന പാലങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന സൈറ്റുകളില്‍ 12 മഹത്തായ പതാക ഘടനകള്‍ അഭിമാനത്തോടെ അലയടിക്കും. സിറ്റി വാക്കില്‍ ഡിസംബര്‍ രണ്ടിന് വൈകുന്നേരം നാല് മുതല്‍ ആറ് വരെ ആവേശകരമായ ആഘോഷം കൊണ്ടുവരും. പതാക വാഹകര്‍, ഫാബ്രിക് നര്‍ത്തകര്‍, അക്രോബാറ്റുകള്‍, പരമ്പരാഗത ബാന്‍ഡുകള്‍, ഇന്ററാക്ടീവ് ആക്റ്റുകള്‍ എന്നിവയുള്‍പ്പെടെ 200-ലധികം കലാകാരന്മാര്‍ ആഘോഷങ്ങളില്‍ ചേരും.