National
പഞ്ചാബില്‍ എ എ പിക്ക് വന്‍ തിരിച്ചടി ; ജലന്ദറില്‍ നിന്നുള്ള എം പിയും എം എല്‍ എ യും ബിജെപിയില്‍ ചേര്‍ന്നു
13 ലോക്‌സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എഎപിയും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം
ന്യൂഡല്‍ഹി | ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി. ജലന്ധറിലെ എംപി സുശീല്‍ കുമാര്‍ റിങ്കുവും ജലന്ധര്‍ വെസ്റ്റ് എംഎല്‍എ ശീതള്‍ അംഗുറലും ബിജെപിയില്‍ ചേര്‍ന്നു. എഎപിയുടെ പഞ്ചാബിലെ ഒരെയൊരു എംപിയാണ് സുശീല്‍ കുമാര്‍ റിങ്കു.
കഴിഞ്ഞ വര്‍ഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെയാണ് സുശീല്‍ കുമാര്‍ റിങ്കു ലോക്‌സഭ എം പി ആയത്. മുന്‍ കോണ്‍ഗ്രസ് എം എല്‍ എ ആയിരുന്ന സുശീല്‍ കുമാര്‍ റിങ്കു 2023 ഏപ്രില്‍ 27 നാണ് എഎപി യില്‍ ചേര്‍ന്നത്. പിന്നാലെ ജലന്ദറില്‍ നിന്നുള്ള എഎപി സ്ഥാനാര്‍ഥിയായി. ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ഥിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
13 ലോക്‌സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എഎപിയും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം. ജൂണ്‍ ഒന്നിനാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുക.