Kerala
കൊച്ചിയില്‍ വന്‍ സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍; ബംഗ്ലാദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ നിരവധി പേര്‍ക്ക് കാഴ്ചവെച്ചു
സംഘത്തിലെ രണ്ടു വനിതകള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു
കൊച്ചി | കൊച്ചി എളമക്കരയില്‍ സെക്സ് റാക്കറ്റ് സംഘം പോലീസിന്റെ വലയിലായി. സംഘത്തിലെ രണ്ടു വനിതകള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശില്‍ നിന്നുള്ള ഇരുപതുകാരി പെണ്‍കുട്ടിയെ നിരവധി പേര്‍ക്ക് കാഴ്ചവെച്ചതായാണ് അറിയുന്നത്
മാതാപിതാക്കള്‍ നഷ്ടമായ പെണ്‍കുട്ടി 12-ാം വയസ്സിലാണ് ബന്ധുവിനോടൊപ്പം ഇന്ത്യയിലെത്തുന്നത്. പിന്നീട് പെണ്‍കുട്ടി സെക്സ് റാക്കറ്റിന്റെ വലയിലാവുകയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനിരയായി.
കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടിയെ ബംഗളൂരുവില്‍ നിന്നും കൊച്ചിയിലെത്തിക്കുന്നത്.സക്സ് റാക്കറ്റിന്റെ കണ്ണിയായ സെറീന എന്ന സ്ത്രീയാണ് പെണ്‍കുട്ടിയെ കൊച്ചിയിലെത്തിച്ചതെന്നാണ് വിവരം. സെറീന, സഹായി ശ്യാം, സെറീനയ്ക്കൊപ്പം സംഘത്തെ നിയന്ത്രിച്ചിരുന്ന മറ്റൊരു സ്ത്രീ എന്നിവരാണ് എളമക്കര പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയെ പോലീസ് സംരക്ഷണത്തിലേക്ക് മാറ്റി.