Connect with us

From the print

കണ്ണൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട; പിടികൂടിയത് ഒരു കോടി 12 ലക്ഷം

കര്‍ണാടകയില്‍ നിന്നെത്തിയ ടൂറിസ്റ്റ് ബസില്‍ സഞ്ചരിക്കുകയായിരുന്ന അഞ്ച് തമിഴ്‌നാട് സ്വദേശികളില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.

Published

|

Last Updated

ഇരിട്ടി | വാഹന പരിശോധനക്കിടെ വന്‍ കുഴല്‍പ്പണ വേട്ട. കൂട്ടുപുഴ എക്സൈസ് ചെക്ക്‌പോസ്റ്റില്‍ കര്‍ണാടകയില്‍ നിന്നെത്തിയ ടൂറിസ്റ്റ് ബസില്‍ സഞ്ചരിക്കുകയായിരുന്ന അഞ്ച് തമിഴ്‌നാട് സ്വദേശികളില്‍ നിന്ന് ഒരുകോടി 12 ലക്ഷം രൂപ പിടിച്ചെടുത്തു.

ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശികളായ വിഷ്ണു, മുത്തു, പളനി, സെന്തില്‍ മുത്തു, സെന്തില്‍ കുമരന്‍ എന്നിവരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ നടത്തിയ വാഹന പരിശോധനയിലാണ് ബെംഗളൂരു- കോഴിക്കോട് ബസില്‍ നിന്ന് കുഴല്‍പ്പണം പിടികൂടിയത്. തമിഴ്‌നാട് സ്വദേശികളായ അഞ്ച് പേരുടെയും ദേഹത്ത് വെച്ചുകെട്ടിയ നിലയിലും സഞ്ചിയില്‍ സൂക്ഷിച്ച നിലയിലുമായിരുന്നു പണം.

കൂട്ടുപുഴ എക്സൈസ് ഇന്‍സ്പെക്ടര്‍ യേശുദാസ്, ഉദ്യോഗസ്ഥരായ ജോണി ജോസഫ്, കെ നിസാര്‍, കെ സാജന്‍, വിനോദ്, വിനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധനക്കിടയിലാണ് പണം പിടികൂടിയത്.