Connect with us

ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നുവീണു . ഗയ ജില്ലയില്‍ ഗുള്‍സ്‌കാരി നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നത്. നാലാഴ്ചക്കിടെ തകരുന്ന പതിനാലാമത്തെ പാലമാണിത്. ഭഗ്വതി ഗ്രാമത്തെയും ശര്‍മ്മ ഗ്രാമത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.

പാലം തകര്‍ന്നു വീഴല്‍ തുടര്‍ക്കഥയായതോടെ 11 എന്‍ജിനിയര്‍മാരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. പഴയ പാലങ്ങളെ പറ്റി സര്‍വെ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് വീണ്ടും പാലം തകര്‍ന്ന് വീണത്.

Latest