Connect with us

caste census

ഒരു തവണയെങ്കിലും ജാതി സെന്‍സസ് നടത്തണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

ജാതി സെന്‍സസിനെ ഒരു സമുദായവും എതിര്‍ക്കാന്‍ സാധ്യതയില്ലെന്നും അത് എല്ലാവര്‍ക്കും താതപര്യമുള്ള കാര്യമാണെന്നും നിതീഷ് കുമാര്‍

Published

|

Last Updated

പാറ്റ്‌ന | രാജ്യത്ത് ഒരു തവണയെങ്കിലും ജാതി സെന്‍സസ് നടത്തണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഈ ആവശ്യവുമായി അദ്ദേഹം തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡല്‍ഹിയില്‍ സന്ദര്‍ശിക്കും. ബിജെപി പ്രതിനിധികള്‍ ഉള്‍പ്പെടെ പത്തംഗ സംഘത്തോടൊപ്പമാണ് അദ്ദേഹം പ്രധാനമന്ത്രിയെ കാണുക.

ജാതി സെന്‍സസ് എന്നത് സുപ്രധാന വിഷയമാണ്. വര്‍ഷങ്ങളായി തങ്ങള്‍ അത് ആവശ്യപ്പെടുന്നുണ്ട്. അത് നടപ്പിലായാല്‍ അതിനേക്കാള്‍ മികച്ചതായി മറ്റൊരു കാര്യം ഉണ്ടാകില്ല. അതിലുപരി ഇത് ബീഹാന്റെ മാത്രം ആവശ്യമല്ല. രാജ്യത്തുള്ള എല്ലാ ജനങ്ങള്‍ക്കും അതിന്റെ ഗുണഫലം ലഭിക്കും. ഒരു തവണയെങ്കിലും അത്തരത്തില്‍ ഒരു സെന്‍സസ് നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

ജാതി സെന്‍സസിനെ ഒരു സമുദായവും എതിര്‍ക്കാന്‍ സാധ്യതയില്ലെന്നും അത് എല്ലാവര്‍ക്കും താതപര്യമുള്ള കാര്യമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

നിതീഷ് കുമാറിനെ കൂടാതെ രാജ്യത്തെ പല രാഷ്ട്രീയ നേതാക്കളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്ന് മോചനം നേടിയ ശേഷം ഇതുവരെ ജാതി സെന്‍സസ് നടത്തിയിട്ടില്ല. സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം എസ് സി, എസ ടി സെന്‍സസ് മാത്രമാണ് നടന്നത്.

Latest