Connect with us

bihar death

ബിഹാര്‍ വ്യാജമദ്യ ദുരന്തം: മരണം 24 ആയി ഉയര്‍ന്നു

നിരവധി പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍

Published

|

Last Updated

പാറ്റ്‌ന |  ബിഹാറിലെ ചമ്പാരന്‍, ഗോപാല്‍ഗഞ്ച് ജില്ലകളിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി ഉയര്‍ന്നു. നിരവധി പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വെസ്റ്റ് ചമ്പാരനില്‍ എട്ട് പേരും ഗോപാല്‍ഗഞ്ചില്‍ 16 പേരുമാണ് മരിച്ചത്. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

2016 ഏപ്രിലില്‍ ബിഹാറില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് ശേഷം നിരവധി വ്യാജമദ്യ ദുരന്തങ്ങള്‍ സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ വെസ്റ്റ് ചമ്പാരനില്‍ വ്യാജമദ്യം കഴിച്ച് 16 പേര്‍ മരിച്ചിരുന്നു.