indian poverty
ബിഹാറും ജാര്‍ഖണ്ഡും യു പിയും ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങള്‍
ഏറ്റവും കുറവ് ദാരിദ്ര്യം കേരളത്തിലെന്നും നീതി ആയോഗ്

ന്യൂഡല്‍ഹി | ഇന്ത്യയിയില്‍ ദാരിദ്ര്യം ഏറ്റവും കൂടുതലുള്ള സംസ്ഥാനം ബിഹാറും ജാര്‍ഖണ്ഡും ഉത്തര്‍പ്രദേശുമാണെന്ന് നീതി ആയോഗിന്റെ വെളിപ്പെടുത്തല്‍. മള്‍ട്ടി ഡൈമെന്‍ഷണല്‍ ദാരിദ്ര്യ സൂചിക പ്രകാരമാണ് നീതി ആയോഗിന്റെ റിപ്പോര്‍ട്ട്.
ബിഹാറിലെ ജനസംഖയുടെ 51.91 ശതമാനം പേരും ദരിദ്രരാണ്. ജാര്‍ഖണ്ഡില്‍ 42.16 ശതമാനവും ഉത്തര്‍പ്രദേശില്‍ 37.79 ശതമാനവും പേര്‍ഡ ദാരിദ്ര്യം അനുഭവിക്കുന്നതായി കണക്കുകള്‍ പറയുന്നു. മധ്യപ്രദേശില്‍ 36.65 ശതമാനവും മേഘാലയയില്‍ 32.67 ശതമാനവുമാണ് ദാരിദ്ര്യം.
കേരളത്തിലാണ് ദാരിദ്ര്യം ഏറ്റവും കുറവ്. കേരളത്തില്‍ 0.71 ശതമാനമാണ് ദാരിദ്യം അനുഭവിക്കുന്നത്. സിക്കിം (3.82 ശതമാനം), തമിഴ്‌നാട് (4.89 ശതമാനം), പഞ്ചാബ് (5.59 ശതമാനം), ഗോവ (3.76 ശതമാനം) എന്നിവയും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനങ്ങളാണ്.
ഓക്‌സ്‌ഫോര്‍ഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവും യു എന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമും വികസിപ്പിച്ച ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട രീതിശാസ്ത്രത്തിലൂടെയാണ് ഇന്ത്യയിലെ ദാരിദ്ര്യ സൂചിക കണക്കാക്കുന്നത്.