Connect with us

National

ബിഹാര്‍ മദ്യ ദുരന്തം; മരണം 30 ആയി; പലര്‍ക്കും കാഴ്ച നഷ്ടമായി

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

പാറ്റ്‌ന  | ബിഹാറിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി ഉയര്‍ന്നു. ചികിത്സയിലുള്ള പലരുടേയും നില ഗുരുതരമാണ്. പലര്‍ക്കും കാഴ്ച ശക്തി നഷ്ടമായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സരന്‍ ജില്ലയിലെ മര്‍ഹൗറ സബ് ഡിവിഷനിലെ മസ്രാഖ് ബ്ലോക്കിലെ മൂന്ന് ഗ്രാമങ്ങളിലെ ആളുകളാണ് വ്യാജമദ്യ ദുരന്തത്തിന് ഇരയായത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
ബിഹാറില്‍  ഈ വര്‍ഷം, ഒമ്പത് വ്യാജമദ്യ ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സരനില്‍ മാത്രം അമ്പതോളം പേര്‍ മരിച്ചു.

 

Latest