Connect with us

Kerala

പോക്‌സോ കേസില്‍ ബിഹാര്‍ സ്വദേശി പിടിയില്‍

സ്‌കൂളില്‍ പോകാന്‍ ഇറങ്ങിയ കുട്ടിയെ ഭീഷണിപ്പെടുത്തി റെയില്‍വേ സ്റ്റേഷന് സമീപമുള്ള മുറിയില്‍ വെച്ച് പീഡിപ്പിച്ചതായാണ് കേസ്.

Published

|

Last Updated

അമ്പലപ്പുഴ | പോക്‌സോ കേസില്‍ ബിഹാര്‍ സ്വദേശിയായ യുവാവ് പിടിയില്‍. അമ്പലപ്പുഴ ഏഴര പിടികയില്‍ വാടകക്ക് താമസിക്കുന്ന ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ സ്വദേശി അജ്മല്‍ ആരീഫ് (23) നെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജനുവരി 30ന് സ്‌കൂളില്‍ പോകാന്‍ ഇറങ്ങിയ അതിജീവിതയെ ഭീഷണിപ്പെടുത്തി റെയില്‍വേ സ്റ്റേഷന് സമീപമുള്ള മുറിയില്‍ വെച്ച് പീഡിപ്പിച്ചതായാണ് കേസ്. അമ്പലപ്പുഴ ഡിവൈ എസ് പി. കെ എന്‍ രാജേഷിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഗ്രേഡ് സബ് ഇന്‍സ്‌പെകടര്‍മാരായ നവാസ്, പ്രിന്‍സ് എസ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ നൗഫല്‍, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest