Connect with us

Kerala

കോഴിക്കോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ബിഹാര്‍ സ്വദേശി പിടിയില്‍

വില്‍പ്പനക്ക് സൂക്ഷിച്ച 900 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് കണ്ടെടുത്തു.

Published

|

Last Updated

കോഴിക്കോട് |  നാദാപുരത്ത് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഇതര സംസ്ഥാനമ തൊഴിലാളി പിടിയില്‍ ബിഹാര്‍ സ്വദേശി മുഹമ്മദ് സര്‍ഫേ ആലം (38) ആണ് പിടിയിലായത്. നാദാപുരത്ത് സ്‌കൂള്‍ പരിസരത്ത് നിന്നാണ് ഇയാളെ നാദാപുരം പോലീസ് പിടികൂടിയത്.പ്രതിയില്‍ നിന്ന് വില്‍പ്പനക്ക് സൂക്ഷിച്ച 900 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് കണ്ടെടുത്തു.

പോലീസിന്റെ പട്രോളിംഗിന് ഇടയിലാണ് പ്രതി പിടിയിലായത്. സംസ്ഥാനത്തിന് പുറത്ത് നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ലഹരി വസ്തുക്കള്‍ എത്തിക്കുന്നത് എന്ന് പ്രതി പൊലീസില്‍ മൊഴി നല്‍കി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

 

Latest