National
ബിഹാര്‍ ട്രെയിന്‍ അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
അപകടത്തില്‍ ഇതുവരെ നാലു പേരാണ് മരിച്ചത്.

ബക്‌സര്‍| ബിഹാറിലെ ബക്‌സറില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ ഇതുവരെ നാലു പേരാണ് മരിച്ചത്. പരുക്കുപറ്റിയ നൂറിലധികം പേര്‍ ചികിത്സയില്‍ കഴിയുകയാണ്. ട്രെയിനിന്റെ 21 കോച്ചുകള്‍ അപകടത്തില്‍ പെട്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. അപകട മേഖലയില്‍ ഗതാഗതം പുനസ്ഥാപിക്കുവാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.
ഈ പാതയിലൂടെ കടന്നുപോകുന്ന രണ്ടു ട്രെയിനുകള്‍ റദ്ദാക്കുകയും 21 ട്രെയിനുകള്‍ വഴി തിരിച്ചു വിടുകയും ചെയ്തു. ഡല്‍ഹി ആനന്ദ് വിഹാറില്‍ നിന്നും അസമിലെ കാമാഖ്യയിലേക്ക് പുറപ്പെട്ട നോര്‍ത്ത് ഈസ്റ്റ് എക്സ്പ്രസ് ട്രെയിനാണ് ഇന്നലെ രാത്രി 9.30 യോടുകൂടി ബിഹാര്‍ ബക്സര്‍ ജില്ലയിലെ രഘുനാഥ്പൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് വച്ച് പാളം തെറ്റിയത്ത്.
സംഭവസ്ഥലത്ത് നിന്ന് യാത്രാക്കാരെ ഒഴിപ്പിക്കലും രക്ഷാപ്രവര്‍ത്തനവും പൂര്‍ത്തിയായതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മരിച്ചവര്‍ക്ക് മന്ത്രി അനുശോചനവും രേഖപ്പെടുത്തി. ട്രെയിന്‍ പാളം തെറ്റിയതിന്റെ കാരണം സര്‍ക്കാര്‍ അന്വേഷിക്കുമെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി.