Connect with us

National

ബെംഗളുരുവില്‍ ബിഹാര്‍ സ്വദേശിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; രണ്ടുപേര്‍ അറസ്റ്റില്‍

സഹോദരനൊപ്പം യാത്ര ചെയ്യവേ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

Published

|

Last Updated

ബെംഗളുരു|ബെംഗളുരുവില്‍ ബിഹാര്‍ സ്വദേശിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. കെ ആര്‍ പുര മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അതിക്രമം നടന്നത്. സഹോദരനൊപ്പം യാത്ര ചെയ്യവേ പെണ്‍കുട്ടിയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

എറണാകുളത്തു നിന്ന് ട്രെയിനില്‍ എത്തിയ യുവതിയെ കൂട്ടികൊണ്ട് പോകാന്‍ വന്നതായിരുന്നു സഹോദരന്‍. ബൈക്ക് തടഞ്ഞു നിര്‍ത്തി സഹോദരനെ രണ്ടു പേര്‍ ആക്രമിച്ചാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം.