Kerala
ബൈക്കപകടം; പരുക്കേറ്റ യുവാവ് മരിച്ചു
വടക്കനാട് പണയമ്പം പുളിയാടി രതീഷ് (42) ആണ് ചികിത്സയിലിരിക്കേ മരിച്ചത്.
സുല്‍ത്താന്‍ ബത്തേരി | ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചു. വടക്കനാട് പണയമ്പം പുളിയാടി രതീഷ് (42) ആണ് ചികിത്സയിലിരിക്കേ മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് 1.30ഓടെ സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി റോഡില്‍ മൂന്നാം മൈലില്‍ വച്ചായിരുന്നു അപകടം. രതീഷ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പാതയോരത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
സാരമായി പരുക്കേറ്റ രതീഷിനെ ആദ്യം ബത്തേരി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഭാര്യ: ആതിര. മക്കള്‍: ആരവ് കൃഷ്ണ, അദ്യുക് കൃഷ്ണ. പിതാവ്: വേലായുധന്‍. മാതാവ്: ജാനകി.
---- facebook comment plugin here -----