Connect with us

Kerala

തൃശൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 14കാരന്‍ മരിച്ചു

ശനിയാഴ്ച രാത്രി എട്ടോടെ മണത്തല അയിനിപ്പുള്ളിയിലാണ് അപകടമുണ്ടായത്.

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ ചാവക്കാട് അയിനിപ്പുള്ളിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. ബൈക്ക് യാത്രക്കാരനായ കുരഞ്ഞിയൂര്‍ സ്വദേശി നാസിമാണ് മരിച്ചത്. 14 വയസായിരുന്നു.

ശനിയാഴ്ച രാത്രി എട്ടോടെ മണത്തല അയിനിപ്പുള്ളിയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കുണ്ട്.

ബൈക്ക് ഓടിച്ചിരുന്ന ഷഹീന്‍ ഷാ , ഫഹദ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. മൃതദേഹം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Latest