Connect with us

Kerala

ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവതിയും എട്ടുമാസം പ്രായമുള്ള കുഞ്ഞും മരിച്ചു

പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

|

Last Updated

തിരുവനന്തപുരം | ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവതിയും കുഞ്ഞും കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് മരിച്ചു . കല്ലിയൂര്‍ വള്ളം കോട് കല്ലുവിള വീട്ടില്‍ അഖിലിന്റെ ഭാര്യ ശരണ്യ (27), മകന്‍ എട്ട് മാസം പ്രായമുള്ള ആദിഷ് ദേവ് എന്നിവരാണ് മരിച്ചത്. കരമന – കളിയിക്കാവിള പാതയില്‍ നേമം പോലീസ് സ്റ്റേഷനു മുന്നിലാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ച അഖിലും മൂത്ത കുട്ടി അജിദേവും രക്ഷപ്പെട്ടു.

അഖിലും കുടുംബവും നേമം ഭാഗത്ത് നിന്നും പ്രാവച്ചമ്പലം ഭാഗത്തേയ്ക്ക് പോകുന്നതിനിടെ അതേദിശയില്‍ തമ്പാനൂരില്‍ നിന്നും മണ്ടയ്ക്കാട്ടേയ്ക്ക് പോവുകയായിരുന്ന ബസ് ഇവരെ തട്ടുകയായിരുന്നു. റോഡിലേയ്ക്ക് തെറിച്ചു വീണ യുവതിയുടെയും കുഞ്ഞിന്റെയും ശരീരത്തിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നെന്നാണ് വിവരം. ഉടന്‍ തന്നെ പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.