Eranakulam
ബൈക്കും കാറും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു
പെരുമ്പാവൂര്‍ കുറുപ്പംപടിയിലാണ് അപകടമുണ്ടായത്. രായമംഗലം പുത്തന്‍പുരയില്‍ ജീവന്‍ മാര്‍ട്ടിന്‍ (26) ആണ് മരിച്ചത്.

കൊച്ചി | ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പെരുമ്പാവൂര്‍ കുറുപ്പംപടിയിലാണ് അപകടമുണ്ടായത്. രായമംഗലം പുത്തന്‍പുരയില്‍ ജീവന്‍ മാര്‍ട്ടിന്‍ (26) ആണ് മരിച്ചത്. മാര്‍ട്ടിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് മൂന്നോടെ കുറുപ്പംപടി പീച്ചനാംമുകള്‍ റോഡിലെ വളവിലാണ് അപകടം. എതിരെ വന്ന കാറുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ മാര്‍ട്ടിനെയും സുഹൃത്തിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും മാര്‍ട്ടിനെ രക്ഷിക്കാനായില്ല.
---- facebook comment plugin here -----