Connect with us

Kerala

കോഴിക്കോട് മുക്കത്ത് ബൈക്കില്‍ കാറിടിച്ചു; രണ്ടുപേര്‍ക്ക് പരുക്ക്

കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍. കാറിനുള്ളില്‍ നിന്ന് തോക്കും മദ്യക്കുപ്പികളും കണ്ടെത്തി.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് മുക്കത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക്. കാര്‍ ബൈക്കിലിടിച്ചാണ് അപകടം. ബൈക്കില്‍ സഞ്ചരിച്ചിരുന്ന കാരശ്ശേരി സ്വദേശി സല്‍മാനും ഭാര്യക്കുമാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാലുപേര്‍ സഞ്ചരിച്ച കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടമുണ്ടായ ഉടന്‍ ഇവരില്‍ രണ്ടുപേര്‍ ഇറങ്ങിയോടി. കാറിനുള്ളില്‍ നിന്ന് തോക്കും മദ്യക്കുപ്പികളും കണ്ടെത്തി.

കാര്‍ യാത്രക്കാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് സംശയമുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.