Kerala
ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു 43കാരന്‍ മരിച്ചു
വടകരയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സബിന്‍ ദാസ് സഞ്ചരിച്ച ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞത്.

കോഴിക്കോട് | ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 43കാരന്‍ മരിച്ചു.ലൈറ്റ് ആന്റ് സൗണ്ട്‌സ് ഉടമ പയ്യോളി ഇരിങ്ങല്‍ സ്വദേശി സബിന്‍ ദാസ് ആണ് മരിച്ചത്.
വടകരയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സബിന്‍ ദാസ് സഞ്ചരിച്ച ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞത്.അപകടം നടന്നയുടനെ സബിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇരിങ്ങലിലെ ബിആര്‍എസ് ലൈറ്റ് ആന്റ് സൗണ്ട്‌സ് സ്ഥാപനത്തിന്റെ ഉടമയായിരുന്നു സബിന്‍.
---- facebook comment plugin here -----