Connect with us

Malappuram

പൊന്നാനിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

പൊന്നാനി - എടപ്പാൾ റോഡിൽ ഐ എസ് എസ് സ്കൂളിന് പരിസരത്തായിരുന്നു അപകടം.

Published

|

Last Updated

പൊന്നാനി |ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പൊന്നാനി കടവനാട് സ്വദേശി കടപ്രത്തകത്ത് ബാവയുടെ മകൻ ഹബീബ് റഹ്മാൻ ആണ് മരിച്ചത്.

പൊന്നാനി – എടപ്പാൾ റോഡിൽ ഐ എസ് എസ് സ്കൂളിന് പരിസരത്തായിരുന്നു അപകടം. കെ എൽ 46 പി 8582 ബൈക്കും ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കുപറ്റി ഹബീബ് റഹ്മാൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Latest