Kerala
കഴക്കൂട്ടത്തെ ബൈക്ക് മോഷണം: പ്രതികൾ പിടിയിൽ
എലിവേറ്റഡ് ഹൈവേയിൽ പാർക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷ്ടിച്ചിരുന്നത്

തിരുവനന്തപുരം | കഴക്കൂട്ടത്ത് പട്ടാപ്പകൽ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. കൊല്ലം മൈലക്കാട് സ്വദേശികളായ സുധീഷ്, അഖിൽ എന്നിവരാണ് പിടിയിലായത്. ഈ മാസം ഏഴിന് ഉച്ചക്കാണ് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയത്.
നമ്പർ മാറ്റി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഇവർ സ്ഥിരം കുറ്റവാളികളാണെന്ന് പോലീസ് പറഞ്ഞു.
---- facebook comment plugin here -----