Kerala
കെഎസ്ആര്‍ടിസി ബസിടിച്ചു ബൈക്ക് യാത്രികന്‍ മരിച്ചു
ഈ സമയം അതുവഴി വന്ന കൊടിക്കുന്നില്‍ സുരേഷ് എംപിയും നാട്ടുകാരും ചേര്‍ന്ന് ഗുരുതരമായി പരുക്കേറ്റ അര്‍ജുനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
പന്തളം | എംസി റോഡില്‍ കുരമ്പാലയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ചു ബൈക്ക് യാത്രികന്‍ മരിച്ചു. വെണ്‍മണി പ്ലാവിളകിഴക്കേതില്‍ പരേതനായ വിജയന്റെ മകന്‍ അര്‍ജുന്‍ വിജയനാ(21)ണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ, കുരമ്പാല ശ്രീചിത്രോദയം വായനശാലയ്ക്ക് സമീപമായിരുന്നു അപകടം.
തിരുവനന്തപുരത്ത് അഞ്ചിയൂര്‍ക്കോണത്ത് ഇപ്പോള്‍ താമസിക്കുന്ന മലയിന്‍കീഴ് തെക്കേ കുറുന്തോട്ടം ശ്രീഭവനം വീട്ടില്‍ നിന്നു അര്‍ജുന്‍ വെണ്‍മണിയിലേക്ക് വരുമ്പോള്‍, ഇരിങ്ങാലക്കുടയില്‍ നിന്നു കൊട്ടാരക്കരയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസിടിക്കുകയായിരുന്നു. ഈ സമയം അതുവഴി വന്ന കൊടിക്കുന്നില്‍ സുരേഷ് എംപിയും നാട്ടുകാരും ചേര്‍ന്ന് ഗുരുതരമായി പരുക്കേറ്റ അര്‍ജുനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
2021 ഏപ്രിലില്‍, കൊട്ടാരക്കര പുത്തൂരി വച്ചു ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അര്‍ജുന്റെ അച്ഛന്‍ വിജയന്‍ മരിച്ചത്. അമ്മ ശ്രീലേഖയും അര്‍ജുനും തിരുവനന്തപുരത്ത് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിലാണ് ജോലി ചെയ്തിരുന്നത്. അവധി ദിവസമായതിനാല്‍ അര്‍ജുന്‍ വെണ്‍മണിയിലെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. സഹോദരന്‍ അശ്വിന്‍.