Connect with us

Kerala

ചെങ്ങന്നൂരില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കണ്ണൂര്‍ സ്വദേശി വിഷ്ണു (23) ആണ് മരിച്ചത്.

Published

|

Last Updated

ചെങ്ങന്നൂര്‍| ചെങ്ങന്നൂര്‍ എംസി റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി വിഷ്ണു (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്പലപ്പുഴ കാരൂര്‍ സ്വദേശി വിവേകിന് പരുക്കേറ്റു.

ഇന്ന് പുലര്‍ച്ചെ 12.30ന് എം.സി റോഡില്‍ ചെങ്ങന്നൂര്‍ ഗുരു മന്ദിരത്തിന് മുമ്പില്‍ ഇന്നോവ കാറും സൈലോയും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുന്ന ആള്‍ സമീപത്തെ ഡെന്റല്‍ ക്ലിനിക്കിന്റെ ഗ്ലാസ് ഇടിച്ചു തകര്‍ത്ത് വീണു. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

 

 

 

Latest