crypto currency
ക്രിപ്‌റ്റോകറന്‍സി നിയന്ത്രിക്കാനുള്ള ബില്‍ ശൈത്യകാല സമ്മേളനത്തില്‍
നിയന്ത്രണങ്ങളോടെ ക്രിപ്‌റ്റോകറന്‍സിക്ക് രാജ്യത്ത് അനുമതി നല്‍കാനുള്ള ബില്ലായിരിക്കും അവതരിപ്പിക്കുക
ന്യൂഡല്‍ഹി | ക്രിപ്‌റ്റോകറന്‍സി നിയന്ത്രിക്കാനുള്ള ബില്‍ ഈ മാസം 29ന് തുടങ്ങുന്ന ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഇതുള്‍പ്പെടെ സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള 29 ബില്ലുകള്‍ക്ക് കേന്ദ്രം പാര്‍ലിമെന്റിന്റെ അനുമതി തേടി. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കനുള്ള നിയമനിര്‍മ്മാണവും ഇതിലുണ്ട്. നിയന്ത്രണങ്ങളോടെ ക്രിപ്‌റ്റോകറന്‍സിക്ക് രാജ്യത്ത് അനുമതി നല്‍കാനുള്ള ബില്ലായിരിക്കും അവതരിപ്പിക്കുക. റിസര്‍വ് ബേങ്ക് അനുവദിക്കുന്ന ഡിജിറ്റല്‍ കറന്‍സി നിര്‍മ്മിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുക എന്നതായിരിക്കും ബില്ലിന്റെ ഉദ്ദേശം.
നിലവില്‍ രാജ്യത്ത് ഉപയോഗത്തിലുള്ള എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളും ഇതിന്റെ ഭാഗമായി നിരോധിക്കും.
---- facebook comment plugin here -----